| Wednesday, 6th February 2019, 7:52 am

ശബരിമല യുവതീപ്രവേശനം; പുന:പരിശോധനാഹരജികള്‍ ഇന്ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹരജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്.

ആകെ 55 പുനഃപരിശോധനാ ഹരജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജികളുമുണ്ട്.

ALSO READ: കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം ആക്രമിച്ചു

തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹരജികളും സുപ്രീംകോടതിയിലുണ്ട്.

ബുധനാഴ്ച രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹരജികള്‍ പരിഗണിക്കുക.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നതിനാല്‍ ജനുവരി 22ന് ഹരജികള്‍ പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more