| Wednesday, 16th January 2019, 8:16 am

ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ തിരിച്ചിറങ്ങി; പൊലീസ് ബലം പ്രയോഗിച്ച് ഇറക്കിയതാണെന്ന് കൂടെ വന്നവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തിയ കണ്ണൂര്‍ സ്വദേശിനികളായ യുവതികള്‍ തിരിച്ച് ഇറങ്ങി. പമ്പയിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഇവരെ കൊണ്ട് പോയിരിക്കുന്നത്. പൊലീസ് വാഹനത്തിലാണ് ഇവരെ കൊണ്ട് പോയത്.

എന്നാല്‍ ദര്‍ശനം നടത്താതെ പിന്‍മാറില്ലെന്ന തങ്ങളുടെ നിലപാട് വകവെയ്ക്കാതെ ബലം പ്രയോഗിച്ച് പൊലീസ് യുവതികളെ തിരിച്ച് ഇറക്കുകയായിരുന്നെന്നാണ് ദര്‍ശനത്തിന് യുവതികളുടെ കൂടെയുണ്ടായിരുന്നവര്‍ പ്രതികരിച്ചത്.

ഇന്ന് പുലര്‍ച്ചേയാണ് കണ്ണൂര്‍ സ്വദേശികളായ രേഷ്മാ നിഷാന്ത്, ഷനില എന്നിവര്‍ ദര്‍ശനത്തിനെത്തിയത്. ഏഴ് പുരുക്ഷന്മാരടക്കം ഒമ്പതംഗ സംഘമാണ് ഇന്ന് ശബരിമല ദര്‍ശനത്തിന് എത്തിയത്.

Also Read  പെണ്ണായത് കൊണ്ട് ആചാരത്തിന്റെ പേരില്‍ എന്നെ മാറ്റിനിര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രത്തോടും യോജിപ്പില്ല; ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ബിന്ദുകൃഷ്ണ

മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ നീലിമലയില്‍ പ്രതിഷേധക്കാര്‍ തടയുകായിരുന്നു. മൂന്നേമുക്കാല്‍ മണിക്കൂറിലധികമാണ് ഇവരെ നീലിമലയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.

നവോത്ഥാനം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ വഴിയാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്. ശരണ വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞിരിക്കുകയാണ്.

ഇവരെ മുന്നോട്ടേക്ക് പോകാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാമജപ പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് അഞ്ച് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more