പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ആവര്‍ത്തിച്ച് ശബരിമല മേല്‍ശാന്തിമാര്‍. സുരക്ഷാ ചുമതലയുള്ള ഐ.ജി അജിത് കുമാര്‍ മേല്‍ശാന്തിമാരുമായി കൂടിക്കാഴ്ച നടത്തി.
ഈ കൂടിക്കാഴ്ചയിലാണ് മേല്‍ശാന്തിമാര്‍ നിലപാട് ആവര്‍ത്തിച്ചത്. അതേസമയം ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പൊലീസുകാര്‍ സന്നിധാനത്തെത്തി. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്.
ALSO READ: രാമക്ഷേത്രനിര്‍മ്മാണത്തിന് കാലതാമസമുണ്ടാക്കരുത്; സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രിമാര്‍
50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.
പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
WATCH THIS VIDEO: