| Saturday, 6th October 2018, 10:37 am

ശബരിമല സ്ത്രീ പ്രവേശനം; സുപ്രിം കോടതി വിധി ചരിത്രത്തിലെ നാഴികകല്ല്; കക്ഷിരാഷ്ട്രീയ ഭേദമന്യ വിധിയെ പിന്തുണച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍, കമല്‍ഹാസന്‍, കനിമൊഴി, ഖുഷ്ബു, ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ തുടങ്ങി നിരവധി പേരാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ തമിഴ്‌നാട്ടില്‍ പിന്തുണയുമായി രംഗത്തെത്തിയത്.

സ്ത്രീകളും പുരുഷന്‍മാരും തുല്ല്യരാണെന്ന് ഈ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്, സാമൂഹ്യനീതി , ലിംഗ സമത്വം, സ്ത്രീ ശാക്തികരണം, എന്നിവയിലേക്കുള്ള വഴിയില്‍ ഒരു നാഴികകല്ലായിരിക്കും വിധിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഓരോ അമ്പത് വര്‍ഷവും രാജ്യത്തെ സാംസ്‌ക്കാരിക പാരമ്പര്യം മാറുന്നതിന്റെ സൂചനയാണ് സുപ്രീം കോടതി വിധിയെന്നാണ് മക്കള്‍ നീതി മന്‍ട്രം നേതാവും നടനുമായ കമല്‍ഹാസന്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തിന് പോകാനും ആരാധനയ്ക്കും അവകാശമുണ്ട് , അദ്ദേഹം പറഞ്ഞു.

Also Read എന്തിനാ സ്ത്രീകളെ നിങ്ങള്‍ പ്രതിഷേധിക്കുന്നത്; ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാം: പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

വിധിയെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബുവും സ്വാഗതം ചെയ്തു. സുപ്രീം കോടതിയുടെ വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ് “വിധി സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതാണ് സുപ്രീംകോടതി നീതി നടപ്പാക്കി. മാത്രമല്ല, നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശം പുരുഷനാണെന്ന് ഒരിക്കലും ദൈവം പറഞ്ഞിട്ടില്ല. ഖുഷ്ബു പറഞ്ഞു.

വിധിയെ ഡി.എം.കെ നേതാവ് കനിമൊഴിയും സ്വാഗതം ചെയ്തു. കേവലം അമ്പലത്തില്‍ മാത്രം ഈ വിധിയെ നമ്മള്‍ നിര്‍ത്തരുത്, പാര്‍ലമെന്റ് പോലുള്ള സുപ്രധാന സ്ഥലങ്ങളില്‍ സ്ത്രീകളെ ഒഴിവാക്കാന്‍ പാടില്ല. എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഈ തീരുമാനത്തിനായി മുന്നിട്ട് ഇറങ്ങിയ ആളുകളെ നമ്മള്‍ അഭിനന്ദിക്കണം. ദൈവത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്ന് പറയുന്നു. എന്നിട്ടും സ്ത്രീകളെ വിവേചിച്ചതെന്തിനാണ് അവര്‍ ചോദിച്ചു.

ബി.ജെ.പി നേതാവ് സുബ്രഹമണ്യന്‍ സ്വാമിയും വിധിയെ സ്വാഗതം ചെയ്തു. രാജ്യത്തെ സ്ത്രീകളെ ശാസ്ത്രങ്ങളെ മാറ്റാം എന്ന് ശാസ്ത്രത്തില്‍ തന്ന വിധിയുണ്ട്. സ്ത്രീകളുടെ ശാരീരികമായി പ്രത്യേകതകള്‍ ഒരിക്കലും ലിംഗ സമത്വം നശിക്കാന്‍ കാരണമാകരുത്. ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഇത്തരമൊരു ന്യായമായ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ കണക്കിലെടുക്കുകയില്ല, “അദ്ദേഹം പറഞ്ഞു.

Also Read തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല; കൊട്ടാരം പ്രതിനിധി എന്നത് സര്‍ക്കാര്‍ പദവിയുമല്ല: മന്ത്രി സുധാകരന്‍

സി.പി.ഐ സെക്രട്ടറി ആര്‍ മുത്തരസനും വിധിയെ സ്വാഗതം ചെയ്തു. ദൈവം എല്ലാവര്‍ക്കും വേണ്ടിയാണ്. സുപ്രീംകോടതി വിധി അന്ധവിശ്വാസപരമായ വിശ്വാസങ്ങള്‍ പരാജയപ്പെടുമെന്ന് വീണ്ടും തെളിയിക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ ജയിച്ചിരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സുപ്രീം കോടതി വിധി ഒരു വിപ്ലവം എന്ന് നിലയില്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നാണ് ദ്രാവിഡ കഴകം (ഡി.കെ.) നേതാവ് കെ. വീരമാണി പറഞ്ഞത്. “വിവേചനവും വ്യത്യാസവും ഒന്നുമില്ലെന്ന് ഭരണഘടന ഉറപ്പു വരുത്തുന്നു. ഇത്തരം വിധി സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായ ശക്തമായ സന്ദേശമാണ് “അദ്ദേഹം ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more