ശബരിമല ദര്‍ശനത്തിന് എത്തിയ യുവതിയെയും പൊലീസുകാരെയും വണ്ടി തടഞ്ഞ് സ്റ്റേഷന് മുന്നില്‍ തല്ലി ചതച്ച സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യാതെ മുണ്ടക്കയം പൊലീസ്
Police
ശബരിമല ദര്‍ശനത്തിന് എത്തിയ യുവതിയെയും പൊലീസുകാരെയും വണ്ടി തടഞ്ഞ് സ്റ്റേഷന് മുന്നില്‍ തല്ലി ചതച്ച സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യാതെ മുണ്ടക്കയം പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 9:45 pm

കോട്ടയം: സ്റ്റേഷന് മുന്നില്‍ പൊലീസുകാരെയും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെയും പൊലീസ് വണ്ടി തടഞ്ഞ് നിര്‍ത്തി തല്ലി ചതച്ച സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യാതെ മുണ്ടക്കയം പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ കറുകച്ചാല്‍ സ്വദേശി ബിന്ദു തങ്കം എന്ന യുവതിയെയും സംരക്ഷണം ഒരുക്കിയ പൊലീസുകാരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. ബിന്ദുവിനെ കയറ്റിയ പൊലീസ് ാഹനമടക്കം അക്രമികള്‍ ചുറ്റും നിന്ന് ആക്രമിച്ചു. വാഹനത്തിന്റെ വാതിലടക്കം തുറന്ന് ബിന്ദുവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Also Read ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് വധഭീഷണി; വീടൊഴിയണമെന്ന് ഉടമ; ജോലിയ്ക്ക് എത്തേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍

ഭാരത് മാതാ കീ ജയ് വിളിയോടെയായിരുന്നു ആക്രമണം. പൊലീസിനെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് സ്റ്റേഷന് മുന്നില്‍ അക്രമം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുണ്ടക്കയം പൊലീസിന് കഴിഞ്ഞിട്ടില്ല.

സംഭവത്തെ കുറിച്ച് മുണ്ടക്കയം സ്റ്റേഷന്‍ ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയെയോ പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിനെയോ ബന്ധപ്പെടണമെന്നായിരുന്നു പ്രതികരണം ” കേസ് ഇപ്പോള്‍ അന്വേഷണത്തിലാണ് അന്വേഷണത്തില്‍ നിക്കുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം തുടര്‍ന്ന് പ്രതികളെ ആരെയെങ്കിലും തിരിച്ച് അറിഞ്ഞോ എന്ന് ചോദ്യത്തിന് കുടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ കോട്ടയം പൊലീസ് മേധാവിയെയോ പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിനെയോ ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Also Read ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

തുടര്‍ന്ന് കോട്ടയം എസ്.പി ഓഫീസില്‍ വിളിക്കുയും ചെയ്തു. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരമെന്നും അരെയെങ്കിലും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും എസ്.പി ഓഫീസില്‍ നിന്ന് ഡൂള്‍ന്യൂസിനോട് പറഞ്ഞു.തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം എന്നും പറഞ്ഞു.

ഇതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ വിളിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിക കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണെന്നും സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ച് അറിഞ്ഞുട്ടുണ്ടെങ്കിലും ഒളിവിലാണെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്ന ചോദ്യത്തിന് ഡ്യൂട്ടി തടസപ്പെടുത്തിയത് അടക്കം വകുപ്പുകളാണ് എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് ലഭിച്ചത്.
അതേസമയം സംഭവത്തില്‍ പൊലീസിനെയടക്കം ആക്രമിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Also Read ആരും വരില്ലെന്ന് പറഞ്ഞവര്‍ക്ക് മുമ്പിലേക്ക് എത്തിയത് ഒട്ടേറെ പെണ്ണുങ്ങള്‍; അക്രമം കൊണ്ട് എത്രകാലം തടയും ഈ പെണ്ണുങ്ങളെ

തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ബിന്ദു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ തായ്യാറാകത്തതോടെയാണ് ബിന്ദു മടങ്ങിയത്.

അതേസമയം ബിന്ദുവിന് നേരെ ഇന്ന് വധഭീഷണിയുണ്ടായി വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് വീട്ടുടമ രംഗത്തെത്തുകയായിരുന്നു ഇന്നലെ വീടിന് നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട്ടെ ഒരു ഫ്ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്ളാറ്റിന് നേരെയും ആക്രമണം നടത്തി. ഇവരെ ഫ്ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എ്ന്നായിരുന്നു ചിലര്‍ ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു പറയുന്നു.

പിന്നീട് കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക് നേരെ
കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു.

സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.