| Sunday, 28th October 2018, 11:47 pm

ഭയ്യാജി ജോഷി ശബരിമല വിധിയെ അനുകൂലിച്ചെന്ന് തെളിഞ്ഞാല്‍ അഖിലേന്ത്യാ നേതാവ് സ്ഥാനം രാജിവെയ്ക്കാമെന്ന് വി മുരളീധരന്‍ ; തെളിവ് നിരത്തി ഷാനി പ്രഭാകരന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ ഭയ്യാജി ജോഷി അനുകൂല നിലപാട് എടുത്തില്ലെന്ന് പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ പൊളിച്ചടുക്കി ഷാനി പ്രഭാകരന്‍.

സുപ്രീംകോടതി വിധി വന്ന ശേഷം ഭയ്യാജി ജോഷി അടക്കമുള്ള നിങ്ങളുടെ നേതാക്കള്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് പറഞ്ഞിട്ടില്ലെ എന്ന ഷാനി പ്രഭാകരന്റെ ചോദ്യത്തിനായിരുന്നു വി മുരളീധരന്റെ പ്രസ്താവന.

ഭയ്യാജി ജോഷിയുടെ പ്രസ്താവനയെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഭയ്യാജി ജോഷി പറഞ്ഞത് ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചാണെന്നും ശബരിമല വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.

Also Read സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് പറഞ്ഞിട്ടില്ല…… പറഞ്ഞു…… പറഞ്ഞില്ലെ; ചാനല്‍ ചര്‍ച്ചയില്‍ ഉരുണ്ട് കളിച്ച് വി മുരളീധരന്‍

എന്നാല്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് അവതാരക ആവര്‍ത്തിച്ച് പറഞ്ഞതോടെ ഭയ്യാജി ജോഷി അങ്ങിനെ പറഞ്ഞിട്ടില്ല ഉണ്ടെങ്കില്‍ അത് കാണിക്കു എന്ന് മുരളീധരന്‍ വെല്ലുവിളിച്ചു. തുടര്‍ന്ന് എന്നേക്കാള്‍ ഉറപ്പ് ഷാനിക്കുണ്ടെങ്കില്‍ ഭയ്യാജി ജോഷി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ബി.ജെ.പിയുടെ അഖിലേന്ത്യ നേതാവ് സ്ഥാനം ഒഴിയാം എന്നും വി മുരളീധരന്‍ പറഞ്ഞു.

തുടര്‍ന്ന് തന്റെ ഫോണിലുള്ള ഭയ്യാജി ജോഷി ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവന ഷാനി പ്രഭാകരന്‍ ചര്‍ച്ചയില്‍ കാണിച്ചു. ഭയ്യാജി ജോഷി തന്നെയാണോ ഇത് എന്ന് താങ്കള്‍ക്ക് സ്ഥിരീകരിക്കാം എന്നും അവതാരക പറഞു. തുടര്‍ന്ന് ഭയ്യാജി ജോഷി പറഞ്ഞതിന്റെ തര്‍ജമയും അവതാരക പറഞ്ഞു.

ഒരു തെറ്റുമില്ല. എനിക്ക് അറിയില്ല ഈ വാചകങ്ങള്‍ എവിടെ നിന്നാണ് പറഞ്ഞത്. ഈ വാചകങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നാണെങ്കില്‍ ഇത് ചര്‍ച്ചയാകാം എന്നാണ് ഭയ്യാജി പറഞ്ഞത് എന്നും അതിന്റെ കാരണം നൈഷ്ഠിക ബ്രഹ്മചരിയാണെന്നതാണ് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

Also Read രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം

പിണറായി വിജയന്‍ ഈശ്വരനില്‍ വിശ്വാസമില്ലാത്തയാള്‍ ആണെന്നും മാര്‍കിസ്റ്റ് പാര്‍ട്ടി എങ്ങിനെയാണ് ഈ തീരുമാനം എടുത്തതെന്നും ചര്‍ച്ചയാകാം എന്നാണ് പറഞ്ഞതെന്നും വി മുരളീധരന്‍ പറയുന്നുണ്ടായിരുന്നു. ഇത് മാത്രം പറഞ്ഞാല്‍ പോരെന്നും വിധി വന്നതിന് ശേഷം ആര്‍.എസ്.എസ് നേതാവ് സുരേഷ് ജോഷി പറഞ്ഞതും പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയായി വിധി വന്ന ശേഷം ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞതും എന്റെ കൈയ്യിലുണ്ടെന്നും ഞാന്‍ അത് വായിക്കുന്നില്ലെന്നും താങ്കള്‍ മുമ്പ് പറഞ്ഞ വാചകത്തോട് താങ്കള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന് കാണുന്നവര്‍ തീരുമാനിക്കട്ടെയെന്നും താങ്കളോട് ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഒന്നും പറയില്ലെന്നും പക്ഷേ വിശ്വാസ്യതയുള്ള വസ്തുതപരമായ കാര്യങ്ങള്‍ മാത്രമേ ഒരു മാധ്യമപ്രവര്‍ത്തകയെന്ന രീതിയില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കുയെന്ന് ഓര്‍മ്മിപ്പിക്കട്ടെയെന്നും ഷാനി പറഞ്ഞു.

>

വീഡിയോ കടപ്പാട് മനോരമ ന്യൂസ്

We use cookies to give you the best possible experience. Learn more