| Thursday, 25th October 2018, 4:41 pm

ശബരിമലയിലെ യുവതി പ്രവേശം; വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹരജി ഹൈക്കോടതി തള്ളി. അടിസ്ഥാന സൗകര്യമൊരുക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹരജിയാണ് തള്ളിയത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് വേണ്ടത് ചെയ്തിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: അധികാര കൊതിയന്‍മാരായ ബി.ജെ.പി പരീക്കറിനെ കൊല്ലാക്കൊല ചെയ്യുന്നു; മുന്‍ ആര്‍.എസ്.എസ് നേതാവ്

ഹരജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹരജി സമര്‍പ്പിച്ചത്.

ഇതിനിടെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടന്ന അക്രമങ്ങളില്‍ വ്യാപക അറസ്റ്റ് നടന്നു. പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം കൊടുക്കല്‍, വഴിതടയല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more