തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ വലതുപക്ഷ സംഘടനകള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ചീഫ് സെക്രട്ടറിയായിരിക്കും സര്‍ക്കാരിനായി ഹരജി സമര്‍പ്പിക്കുക.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് കോടതിയെ സമീപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമീപിക്കുമെന്നാണ് പുതിയ വിവരം.
സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി. പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
ALSO READ: കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കോടതിയെ അറിയിക്കും.
കോടതി വിധി നടപ്പിലാക്കാനുള്ള എല്ലാ കാര്യങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് ചെയ്തിരുന്നു. പക്ഷെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിന് പലതരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നു.
ALSO READ: കെ.എം ഷാജി നിയസഭാംഗം അല്ലാതായി; ഉത്തരവിറക്കി നിയസഭാ സെക്രട്ടറി
പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടുള്ള അറസ്റ്റുള്‍പ്പടെയുള്ള എല്ലാ നടപടികളും വിശദീകരിച്ചാകും ഹരജി നല്‍കുക.
WATCH THIS VIDEO: