| Monday, 12th November 2018, 7:54 pm

'എന്റെയും ചേട്ടന്റെയും ശബ്ദം ഒരേ പോലെ'; വിശ്വാസസംരക്ഷണത്തിനായി സുധാകരനും ശ്രീധരന്‍ പിള്ളയും നടത്തുന്ന പ്രസംഗങ്ങളിലെ സാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനും നടത്തുന്ന പ്രസംഗങ്ങളിലെ സാമ്യം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടിയായ ചിത്രം വിചിത്രം. കെ. സുധാകരന്റെ “വിശ്വാസസംരക്ഷണ യാത്ര”യിലെയും ശ്രീധരന്‍ പിള്ളയുടെ രഥയാത്രയിലെയും പ്രസംഗങ്ങള്‍ കാണിച്ചാണ് താരതമ്യം.

ശബരിമലയെ തകര്‍ക്കാനും നിരീശ്വരവാദത്തിന് ശക്തിപകരാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നാണ് സുധാകരനും ശ്രീധരന്‍ പിള്ളയും തങ്ങളുടെ പ്രസംഗങ്ങളില്‍ പറയുന്നത്.

ശബരിമലയിലെ യുവതിപ്രവേശനത്തെ പരസ്യമായി പിന്തുണച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ചാണ് സുപ്രീംകോടതിയെ വെല്ലുവിളിച്ച് കൊണ്ടുള്ള കെ. സുധാകരന്റെ യാത്ര.

” എനിക്കുറപ്പുണ്ട്, ഏത് കോടതിയും ഏത് വങ്കന്‍ ഉത്തരവ് പുറപ്പെടുവിച്ചാലും വിശ്വാസികളായ നിങ്ങളാരും ഈ വിശ്വാസം ലംഘിക്കില്ല, നിങ്ങള്‍ അമ്പലത്തില്‍ പോകില്ല എന്നെനിക്ക് ഉറപ്പുണ്ട്.”…

കാസര്‍ഗോഡ് നിന്നാണ് സുധാകരനും ശ്രീധരന്‍ പിള്ളയും ജാഥകള്‍ ആരംഭിച്ചത്. കേരളത്തില്‍ അയിത്തത്തിനെതിരായും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കായും പോരാട്ടങ്ങള്‍ നയിച്ചിട്ടുള്ള പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് അയിത്തമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് ശ്രീധരന്‍ പിള്ളയ്ക്ക് പിന്നാലെ വിശ്വാസ സംരക്ഷണ യാത്ര നടത്തുന്നതെന്നുള്ളതാണ് വിമര്‍ശനം.

ശ്രീധരന്‍ പിള്ള: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശ്വാസത്തെ തകര്‍ക്കുക വിശ്വാസത്തിന് എതിരായി നില്‍ക്കുക എന്ന കാഴ്ചപ്പാടിന് വേണ്ടിയാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

;

………………………………

പ്രസംഗം

കെ.സുധാകരന്‍: അപ്പോള്‍ ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍

ശ്രീധരന്‍ പിള്ള: അല്ലേ കാപട്യമേ നിന്റെ പേര് മാറി പിണറായി വിജയന്‍ എന്നായോ

കെ.സുധാകരന്‍: ധിക്കാരിയായ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കണം. ഈ നട്ടുച്ച നേരത്ത് അണപൊട്ടിയൊഴുകുന്ന വികാര സാന്ദ്രമായ ഒരു പൊതുയോഗം ഒരു സമ്മേളനം ഇവിടെ നടക്കുന്നുവെന്ന്.

ശ്രീധരന്‍ പിള്ള: വിശ്വാസത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

കെ.സുധാകരന്‍: നിരീശ്വരവാദത്തിന് ശക്തിപകരാന്‍….

ശ്രീധരന്‍ പിള്ള: ആ നിരീശ്വരവാദികളുമായുള്ള ഈ പോരാട്ടത്തില്‍ വിശ്വാസികളുടെ ഒപ്പം നില്‍ക്കണമേയെന്ന്…

കെ.സുധാകരന്‍: ഒരു ഭാഗത്ത് അമ്പലം കെട്ടുന്നു വോട്ടു ചോദിക്കുന്നു, മറുഭാഗത്ത് അമ്പലം തകര്‍ക്കുന്നു വോട്ടു ചോദിക്കുന്നു.. കേരളത്തില്‍ ഇടതുപക്ഷം..

ശ്രീധരന്‍ പിള്ള : വിശ്വാസികള്‍ ഒരു ഭാഗത്തും, അവിശ്വാസികള്‍, നിരീശ്വരവാദികള്‍, കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്തുമായുള്ള പോരാട്ടം നടക്കുന്നു..

കെ.സുധാകരന്‍: ഈ പോരാട്ടത്തില്‍ നമുക്കൊരുമിക്കാം.. ഈ പോരാട്ടത്തില്‍ നമുക്ക് ശക്തരാകാം..

ശ്രീധരന്‍ പിള്ള: ആ പോരാട്ടത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

കടപ്പാട്: ചിത്രം വിചിത്രം

We use cookies to give you the best possible experience. Learn more