| Friday, 19th October 2018, 11:34 am

ചെറുപ്പത്തില്‍ മുസ്‌ലിം പേര് മാറ്റാന്‍ ശ്രമിച്ചു; ഹിന്ദുവായി ജീവിക്കാന്‍ ആഗ്രഹിച്ചു:ശബരിമലയിലേക്ക് പോയ രഹനയുടെ മുന്‍ നിലപാട് ഇതായിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച കേടതിവിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമ നേരത്തെ തന്നെ ഹിന്ദു മതത്തില്‍ താല്‍പ്പര്യമുള്ളയാള്‍. ചെറുപ്പത്തില്‍ തന്റെ മുസ്‌ലിം പേര് മാറ്റാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ഹിന്ദുവായി ജീവിക്കാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ടെന്നുമായിരുന്നു രഹന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മദ്രസയില്‍ ഉസ്താദിന്റെ ഇലക്ട്രിക് വയര്‍ പിരിച്ചെടുത്തുണ്ടാക്കിയ തല്ലാന്‍ ഉപയോഗിച്ചിരുന്ന വടി ഖുര്‍ആന്‍ ആയത്തുകള്‍ കാണാതെ ഓതാന്‍ എന്നെ പഠിപ്പിച്ചെങ്കിലും ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത അരുതുകള്‍ക്കും തലയില്‍ നിന്ന് തട്ടം അല്‍പം മാറിയാല്‍ കേട്ടിരുന്ന കണ്ണുപൊട്ടുന്ന ചീത്തയും നരകത്തില്‍ ഏറ്റവും വലിയ ശിക്ഷ തലമറക്കാത്ത സ്ത്രീക്കാണെന്നുള്ള ഓര്‍മിപ്പിക്കലും എന്നില്‍ അന്നേ മതത്തിനോട് വല്ലാത്ത വെറുപ്പ് ഉണ്ടാക്കിയെന്നും അഞ്ചില്‍ എത്തിയപ്പോഴേക്കും ഉസ്താദിന്റെ ശിക്ഷ എന്ന പേരിലുള്ള ചില “കരലാളനങ്ങള്‍” എന്നെ മദ്രസയില്‍ പോകുന്നതില്‍ നിന്നും മടുപ്പിച്ചുവെന്നും കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ രഹന വിശദീകരിച്ചിരുന്നു.


Read Also : ഇതുവരെ സംയമനം പാലിച്ചു, ഇനി നിയമം കയ്യിലെടുക്കും; ഭീഷണിയുമായി കെ. സുരേന്ദ്രന്‍


“എന്ത് കൊണ്ട് പോകുന്നില്ലെന്ന് എല്ലാവരും ചോദിക്കുകയും ശിക്ഷിക്കുകയും ചെയ്തെങ്കിലും കാരണം എനിക്കാരോടും പറയാനായില്ല എനിക്കിഷ്ടമല്ല എന്നുമാത്രം പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികള്‍ പട്ട് പാവാടയും ബ്ലൗസുമിട്ട് അമ്പലത്തില്‍ പോകുന്നതും തിരിച്ചു സന്തോഷത്തോടെ ചന്ദനവും തൊട്ട് ഇലയില്‍ പ്രസാദവുമായി വരുന്നതും ഞാന്‍ അസൂയയോടെ നോക്കിനിന്നു. അടിച്ചു മതം പഠിപ്പിക്കാത്ത സ്വാതന്ത്ര്യമുള്ള അവരെ പോലെ ഹിന്ദു ആകാന്‍ ഞാന്‍ കൊതിച്ചു”. രഹന പറയുന്നു.

“തട്ടം ഊരി ബാഗില്‍ വെച്ചു ക്ലാസ്സിലെ കൂട്ടുകാരൊത്ത് വീട്ടുകാര്‍ അറിയാതെ അമ്പലത്തിലും പോയി ചന്ദനവും തൊട്ട് നിവേദ്യവും കഴിച്ചു. അബ്ബക്ക് രോഗം മൂര്‍ച്ഛിച്ചതിനാല്‍ സ്‌കൂളില്‍ പോക്ക്കുറവായിരുന്നെങ്കിലും ഹൈര കഷ്ടിച്ചു പാസായി. മാര്‍ക് കുറവായിരുന്നതിനാല്‍ സിറ്റിയില്‍ ഉള്ള പ്രൈവറ്റ് കോളേജില്‍ ചേര്‍ത്തു. ലോകം കുറച്ചുകൂടെ വലുതായി. പുതിയ കാഴ്ചകളും ചിന്തകളും വന്നു എന്നാലും പേരിനോടുള്ള അനിഷ്ടം നിലനിന്നു. അതിനിടക്ക് അബ്ബയുടെ മരണവും ബന്ധുക്കളുടെ അവഗണനയും ആശ്വസിപ്പിക്കാന്‍ എന്നപേരില്‍ വീട്ടില് വന്നിരുന്ന ഒരു ഉസ്താദ് അമ്മയെ രണ്ടാം ബീവി ആക്കികോളാമെന്നും എന്റടുത് വന്ന് രഹസ്യമായി നിന്നേം ഞാന്‍ നോക്കാമെന്ന് വഷളന്‍ ചിരിയോടെ പറഞ്ഞതും എന്നെ ഇസ്‌ലാമോഫോബിക് ആക്കി. ഞാന്‍ കരുതി ഈ മതമാണ് പ്രശ്‌നമെന്ന് .എന്റെ അമ്പലവാസി ആയ ഒരു സുഹൃത്ത് വഴി കലൂരിലെ വുക്ക് സ്വാധീനമുള്ള അമ്പലത്തില്‍ പരിവര്‍ത്തനത്തിന് അപേക്ഷിച്ചു സൂര്യഗായത്രി എന്ന പേരും കണ്ടെത്തി. ഒരിക്കലും മുസ്‌ലീമിനെ കെട്ടില്ലെന്നും ഉറപ്പിച്ചു”.എന്നുമായിരുന്നു രഹന അന്ന് പറഞ്ഞത്.

പലപ്പോഴായി മുസ്‌ലിം മതത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ രഹന സ്വതന്ത്രമായി ജീവിക്കാന്‍ ഹിന്ദുമതമാണ് ഏറ്റവും സൗകര്യമെന്നും പറഞ്ഞിരുന്നു.

ഇന്ന് പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട രഹനയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ തിരിച്ചു വരികയായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായാണ് രഹന വന്നതെന്നും 13 വര്‍ഷമായി അവള്‍ വേദം പഠിക്കുകയാണെന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു. പത്തനംത്തിട്ട പൊലീസും ജില്ലാഭരണകൂടത്തോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും അനുവാദം തന്നിരുന്നെന്നും മനോജ് വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ മലയില്‍ പോകുന്നുണ്ടെന്നും 13 വര്‍ഷമായി വേദം പഠിക്കുന്ന രഹന വിശ്വാസത്തിന്റെ ഭാഗമായി തന്നെയാണ് മലകയറാന്‍ തീരുമാനിച്ചതെന്നും മനോജ് പറയുന്നു.

We use cookies to give you the best possible experience. Learn more