കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി. തുറവുര്‍ സ്വദേശി ടി.കെ കൃഷ്ണ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
തന്ത്രി ദേവസ്വം ജീവനക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. നോട്ടീസ് കിട്ടിയ തന്ത്രിക്ക് പരാതിയില്ലെന്നും പരാതിയുണ്ടെങ്കില്‍ തന്ത്രി കോടതിയെ സമീപിക്കട്ടെ എന്നുമുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം അംഗീകരിച്ചാണ് ഹരജി കോടതി തള്ളിയത്.
നടപടി ചോദ്യം ചെയ്യാന്‍ ഹരജിക്കാരന് അവകാശമില്ലെന്ന ബോര്‍ഡിന്റെ വാദവും കോടതി അംഗീകരിച്ചു.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജനുവരി രണ്ടിന് മലയാളികളായ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്.
എന്നാല്‍ യുവതി പ്രവേശനമുണ്ടായതായി സ്ഥിരീകരണം വന്നതോടെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തുകയായിരുന്നു. തന്ത്രിയുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
WATCH THIS VIDEO: