ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി വിധി ഹൈക്കോടതിയ്ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍
Sabarimala women entry
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി വിധി ഹൈക്കോടതിയ്ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd January 2019, 12:43 pm

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ചോദ്യംചെയ്യാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

റെഡി ടു വെയ്റ്റ് എന്ന സംഘടനയുടെ കക്ഷി ചേരല്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

ALSO READ: വനിതാ മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി: പുന്നല ശ്രീകുമാര്‍

ശബരിമലയില്‍ യുവതികള്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കണമെന്ന കണ്ണുര്‍ സ്വദേശിനി രേഷ്മ നിശാന്തിന്റെ ഹരജി പരിഗണിക്കവെയാണ് റെഡി ടു വെയ്റ്റ് സംഘടന കക്ഷി ചേരാനെത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കേസില്‍ കക്ഷി ചേരാന്‍ റെഡി ടു വെയ്റ്റിനെ കോടതി അനുവദിച്ചു. അതേസമയം രേഷ്മ നിശാന്തിന്റെ ഹര്‍ജി നാലാഴ്ചത്തേക്ക് കോടതി മാറ്റി.

WATCH THIS VIDEO: