ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ വനിതാ ജഡ്ജിയും. ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിലാണ് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തിയത്. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന ഹരജിയാണ് നിലവിലെ ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്.
Also Read “രാമക്ഷേത്രം നിര്‍മ്മിക്കാനായി പിരിച്ചെടുത്ത തുക നേതാക്കള്‍ പോക്കറ്റിലാക്കി”; ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി
സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നും, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്രത്തിന്റെ ലംഘനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാകും ബെഞ്ച് പരിശോധിക്കുക. കേരള ഹിന്ദുക്ഷേത്രാചര ചട്ടത്തിലെ 3 (ബി)വകുപ്പും ബെഞ്ച് പരിശോധിക്കും.
ശബരിമലയില്‍ പ്രായഭേദമന്യ എല്ലാസ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് നടപടി.
ഹരജിയില്‍ നേരത്തേ വിവിധ സന്നദ്ധ സംഘടനകളോടും ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോടും കോടതി അഭിപ്രായം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാബെഞ്ചിനു വിട്ടത്.
Read It കേസുകള്‍ വിഭജിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം: ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി
നേരത്തെ സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഈ സത്യവാങ്ങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാട് മുന്നോട്ട് വച്ചിരുന്നു.