ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമൊരുക്കുന്നതില്‍ നിലവില്‍ പരിമിതികളുണ്ടെന്ന് ദേവസ്വംബോര്‍ഡ്
Sabarimala women entry
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമൊരുക്കുന്നതില്‍ നിലവില്‍ പരിമിതികളുണ്ടെന്ന് ദേവസ്വംബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 1:23 pm

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍. ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. കൂടുതല്‍ സൗകര്യമൊരുക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം.

സ്ത്രീകളെ പ്രവേശിപ്പിക്കുമ്പോള്‍ വിശ്രമമുറികള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ കൂടുതല്‍ സ്ഥലം വേണമെന്നിരിക്കെ പ്രത്യേക കേന്ദ്രാനുമതി വേണം. പ്രളയത്തില്‍ നിലവിലെ സൗകര്യങ്ങള്‍ പോലും നശിച്ചു പോയിട്ടുണ്ട്. അവയുടെ പുനര്‍നിര്‍മ്മാണം പോലും പൂര്‍ത്തിയായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. ദേവശ്വം ബോര്‍ഡ് അറിയിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരും ഡിജിപിയും അടങ്ങിയ ഉന്നതാധികാരസമിതിക്ക് കോടതി നിര്‍ദേശം നല്‍കി