| Saturday, 30th November 2019, 9:16 am

ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബി.ജെ.പി ദേശീയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാമെന്ന പ്രഖ്യാപനം നല്ലതാണ്. ഈ നിലപാട് ശബരിമലയില്‍ സമാധാനം കൊണ്ടുവന്നു.’

കഴിഞ്ഞ വര്‍ഷം യുവതിപ്രവേശനമാകാമെന്ന നിലപാടാണ് സംഘര്‍ഷത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ യുവതിപ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഏഴംഗ ബെഞ്ചിന് ഭരണഘടനാബെഞ്ച് കൈമാറിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പഴയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നില്ല.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും സുരക്ഷ നല്‍കാനാവില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്തംബര്‍ 28 ന് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more