| Tuesday, 30th October 2018, 5:32 pm

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണ; ശബരിമല വിധി സ്വാഗതാര്‍ഹമെന്ന് ആനന്ദ് ശര്‍മ്മയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ അപാകതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ. വിധി സ്വാഗതാര്‍ഹമാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസ് കേരളാ ഘടകം പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

ശബരിമല വിഷയത്തില്‍ താന്‍ കേരളത്തിലെ കോണ്‍ഗ്രസിനൊപ്പമല്ലെന്നും സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി ഇന്ന് പറഞ്ഞിരുന്നു.

കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

സംസ്ഥാന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതാണ് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളുടെ അഭിപ്രായം. ശബരിമലയില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്ന് നേരത്തെയും കേരള നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിര്‍ദേശമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more