ശബരിമല യുവതീപ്രവേശനം സുപ്രീംകോടതി വിധിക്ക് ശേഷമുള്ള നാള്‍ വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 സെപ്തംബര്‍ 28: ഭരണഘടനാനുസൃതമായി എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി പുറത്തുവന്നു.
സുപ്രീം കോടതി വിധിക്ക് ദേശീയതലത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ
സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കുന്ന സുപ്രീം കോടതി വിധി മാനിക്കുന്നെന്ന് ആര്‍.എസ്.എസ് പ്രാന്ത്കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
എതിര്‍പ്പുകളുമായി കേരളത്തിലെ സംഘപരിവാര്‍ സംഘടനകളും എന്‍.എസ്.എസും കോണ്‍ഗ്രസും.
2018 ഒക്ടോബര്‍ 4: ബി.ജെ.പിയെ തള്ളി വിധിയെ പിന്തുണച്ച് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ ആര്‍.സഞ്ജയന്റെ ലേഖനം
2018 ഒക്ടോബര്‍ 4: ശബരിമലയിലും നിലയ്ക്കലിലും സംഘപരിവാര്‍ സംഘടനകളുടെ നാമജപ പ്രതിഷേധം വ്യാപക അക്രമം, മാധ്യമപ്രവര്‍ത്തക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം.
ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശി ലിബി, ആന്ധ്ര സ്വദേശി മാധവി എന്നിവര്‍ ആക്രമികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് ഇറങ്ങി
2018 ഒക്ടോബര്‍ 4: ന്യയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് നേരെ സംഘപരിവാര്‍ ആക്രമണം
2018 ഒക്ടോബര്‍ 17: ശബരിമലയില്‍ എത്തിയ രഹ്ന ഫാത്തിമയെയും ബംഗ്ലൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകയെയും സംഘപരിവാര്‍ അക്രമകാരികള്‍ തടഞ്ഞു.
ശബരിമല ദര്‍ശനത്തിന് എത്തിയത് ആക്ടിവിസ്റ്റുകളാണെന്നും സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിച്ച് പരിഹാരം ചെയ്യണമെന്ന് പന്തളം പ്രതിനിധി
2018 ഒക്ടോബര്‍ 20: ദര്‍ശനത്തിനായി ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജു എത്തിയെങ്കിലും അക്രമികളുടെ പ്രതിഷേധം കാരണം തിരിച്ച് ഇറങ്ങി.
2018 ഒക്ടോബര്‍ 21 : ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടു യുവതികള്‍ വന്നെങ്കിലും പ്രതിഷേധം കാരണം തിരിച്ചു പോയി
2018 ഒക്ടോബര്‍ 23: ശബരിമല പ്രവേശനത്തിന് അനുവദിക്കണമെന്ന് കാണിച്ച് അഭിഭാഷകരായ നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു
2018 ഒക്ടോബര്‍ 23:ശബരിമല ദര്‍ശനത്തിന് എത്തിയ അധ്യാപികയായ ബിന്ദു തങ്കം കല്ല്യാണിക്കും പൊലീസിനും നേരെ പൊലീസ് സ്റ്റേഷന് മുന്നില്‍ ആക്രമണം
2018 ഒക്ടോബര്‍ 24: യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം ഇറ്റിച്ച് നട അടയ്ക്കാനുള്ള പദ്ധതിയുണ്ടായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍
2018 ഒക്ടോബര്‍ 24: ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയുണ്ടാവുമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി
2018 നവംബര്‍ 5:ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നു. വീണ്ടും സംഘപരിവാര്‍ അക്രമികളുടെ നാമജപ പ്രതിഷേധം
2018 നവംബര്‍ 6 :പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശിയായ 52 വയസുകാരി ലളിതയ്ക്ക് നേരെ ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം
2018 നവംബര്‍ 16 :ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോയി
2018 നവംബര്‍ 17: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍
2018 നവംബര്‍ 18:നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അറസ്റ്റില്‍
2018 നവംബര്‍ 28:ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട യുവതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം
2018 ഡിസംബര്‍ 4: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിനേതാക്കളുടെ അനിശ്ചതകാല നിരാഹാര സമരം ആരംഭിച്ചു.
2018 ഡിസംബര്‍ 14: ബി.ജെ.പി സമരപന്തലിന് മുന്നില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ അയപ്പ ഭക്തനാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി ഹര്‍ത്താല്‍
2018 ഡിസംബര്‍ 16:നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ദളിത് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തില്‍ വഞ്ചി സ്‌ക്വയറില്‍ നിന്ന് എരുമേലിക്ക് വില്ലു വണ്ടി യാത്ര
2018 ഡിസംബര്‍ 23:ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘത്തിന് നേരെ ആക്രമണം
2018 ഡിസംബര്‍ 24:ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആദിവാസി വനിതാ സംഘം പ്രസിഡന്റ് അമ്മിണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ഡിസംബര്‍ 17: ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്വിമെന്‍ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെ പൊലീസ് തിരിച്ച് അയച്ചു.
ഡിസംബര്‍ 18:പൊലീസ് നടപടിക്ക് എതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശബരിമല നിരീക്ഷണ സമതിയുടെ നിര്‍ദ്ദേശ പ്രകാരം ട്രാന്‍സ് മെന്‍ സന്നിധാനത്ത് ദര്‍ശനം നടത്തി.
2018 ഡിസംബര്‍ 26:മണ്ഡലമാസ പൂജയ്ക്ക് ശേഷം നട അടച്ചു.
2018 ഡിസംബര്‍ 24:ശബരിമല ദര്‍ശനത്തിന് എത്തിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക് തിരിച്ച് ഇറങ്ങേണ്ടി വന്നു. പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ആരോപണം.
2018 ഡിസംബര്‍ 29: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദുവിനെയും കനക ദുര്‍ഗയെയും കാണാനില്ലെന്ന് ബന്ധുക്കള്‍. തങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതാണെന്ന് കനകദുര്‍ഗയും ബിന്ദുവും
2019 ജനുവരി 1: ശബരിമല യുവതി പ്രവേശനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും ലിംഗ നീതിക്കുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ പിന്തുണയോടെ വനിതാ മതില്‍
2019 ജനുവരി 2: സുപ്രിം കോടതി വിധി പ്രാവര്‍ത്തികമാക്കി കൊണ്ട് സര്‍ക്കാര്‍ പിന്തുണയോടെ പൊലീസ് സംരക്ഷണയില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി
2019 ജനുവരി 3: യുവതീ പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഹര്‍ത്താലും വ്യാപക അക്രമവും