ശബരിമല യുവതീപ്രവേശനം സുപ്രീംകോടതി വിധിക്ക് ശേഷമുള്ള നാള്‍ വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 4:42 pm
- 2018 സെപ്തംബര്‍ 28: ഭരണഘടനാനുസൃതമായി എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി പുറത്തുവന്നു.
- സുപ്രീം കോടതി വിധിക്ക് ദേശീയതലത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ
- സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കുന്ന സുപ്രീം കോടതി വിധി മാനിക്കുന്നെന്ന് ആര്‍.എസ്.എസ് പ്രാന്ത്കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
- എതിര്‍പ്പുകളുമായി കേരളത്തിലെ സംഘപരിവാര്‍ സംഘടനകളും എന്‍.എസ്.എസും കോണ്‍ഗ്രസും.
- 2018 ഒക്ടോബര്‍ 4: ബി.ജെ.പിയെ തള്ളി വിധിയെ പിന്തുണച്ച് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ ആര്‍.സഞ്ജയന്റെ ലേഖനം
- 2018 ഒക്ടോബര്‍ 4: ശബരിമലയിലും നിലയ്ക്കലിലും സംഘപരിവാര്‍ സംഘടനകളുടെ നാമജപ പ്രതിഷേധം വ്യാപക അക്രമം, മാധ്യമപ്രവര്‍ത്തക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം.
- ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശി ലിബി, ആന്ധ്ര സ്വദേശി മാധവി എന്നിവര്‍ ആക്രമികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് ഇറങ്ങി
- 2018 ഒക്ടോബര്‍ 4: ന്യയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് നേരെ സംഘപരിവാര്‍ ആക്രമണം
- 2018 ഒക്ടോബര്‍ 17: ശബരിമലയില്‍ എത്തിയ രഹ്ന ഫാത്തിമയെയും ബംഗ്ലൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകയെയും സംഘപരിവാര്‍ അക്രമകാരികള്‍ തടഞ്ഞു.
- ശബരിമല ദര്‍ശനത്തിന് എത്തിയത് ആക്ടിവിസ്റ്റുകളാണെന്നും സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Also Read ശബരിമലയില്‍ പോകുന്നവരെ തടയാന്‍ ഇവര്‍ക്കെന്തവകാശം; സംഘപരിവാര്‍ ഹര്‍ത്താലിനെ തള്ളിക്കളഞ്ഞ് ജനങ്ങള്‍
-
പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിച്ച് പരിഹാരം ചെയ്യണമെന്ന് പന്തളം പ്രതിനിധി
-
2018 ഒക്ടോബര്‍ 20: ദര്‍ശനത്തിനായി ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജു എത്തിയെങ്കിലും അക്രമികളുടെ പ്രതിഷേധം കാരണം തിരിച്ച് ഇറങ്ങി.
- 2018 ഒക്ടോബര്‍ 21 : ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടു യുവതികള്‍ വന്നെങ്കിലും പ്രതിഷേധം കാരണം തിരിച്ചു പോയി
- 2018 ഒക്ടോബര്‍ 23: ശബരിമല പ്രവേശനത്തിന് അനുവദിക്കണമെന്ന് കാണിച്ച് അഭിഭാഷകരായ നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു
- 2018 ഒക്ടോബര്‍ 23: ശബരിമല ദര്‍ശനത്തിന് എത്തിയ അധ്യാപികയായ ബിന്ദു തങ്കം കല്ല്യാണിക്കും പൊലീസിനും നേരെ പൊലീസ് സ്റ്റേഷന് മുന്നില്‍ ആക്രമണം
- 2018 ഒക്ടോബര്‍ 24: യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം ഇറ്റിച്ച് നട അടയ്ക്കാനുള്ള പദ്ധതിയുണ്ടായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍
- 2018 ഒക്ടോബര്‍ 24: ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയുണ്ടാവുമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി
- 2018 നവംബര്‍ 5: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നു. വീണ്ടും സംഘപരിവാര്‍ അക്രമികളുടെ നാമജപ പ്രതിഷേധം
- 2018 നവംബര്‍ 6 : പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശിയായ 52 വയസുകാരി ലളിതയ്ക്ക് നേരെ ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം
- 2018 നവംബര്‍ 16 : ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോയി
- 2018 നവംബര്‍ 17: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍
- 2018 നവംബര്‍ 18: നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അറസ്റ്റില്‍
- 2018 നവംബര്‍ 28: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട യുവതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം
- 2018 ഡിസംബര്‍ 4: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പിനേതാക്കളുടെ അനിശ്ചതകാല നിരാഹാര സമരം ആരംഭിച്ചു.
- 2018 ഡിസംബര്‍ 14: ബി.ജെ.പി സമരപന്തലിന് മുന്നില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ അയപ്പ ഭക്തനാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി ഹര്‍ത്താല്‍
- 2018 ഡിസംബര്‍ 16: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ദളിത് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തില്‍ വഞ്ചി സ്‌ക്വയറില്‍ നിന്ന് എരുമേലിക്ക് വില്ലു വണ്ടി യാത്ര
- 2018 ഡിസംബര്‍ 23: ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘത്തിന് നേരെ ആക്രമണം
- 2018 ഡിസംബര്‍ 24: ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആദിവാസി വനിതാ സംഘം പ്രസിഡന്റ് അമ്മിണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
- ഡിസംബര്‍ 17: ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്വിമെന്‍ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെ പൊലീസ് തിരിച്ച് അയച്ചു.
- ഡിസംബര്‍ 18: പൊലീസ് നടപടിക്ക് എതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശബരിമല നിരീക്ഷണ സമതിയുടെ നിര്‍ദ്ദേശ പ്രകാരം ട്രാന്‍സ് മെന്‍ സന്നിധാനത്ത് ദര്‍ശനം നടത്തി.
Also Read കെ.പി ശശികലയ്ക്കും, സുരേന്ദ്രനും വാര്‍ത്താ സമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ച് കോട്ടയം കോഴിക്കോട് പ്രസ് ക്ലബ്ബുകള്‍
- 2018 ഡിസംബര്‍ 26: മണ്ഡലമാസ പൂജയ്ക്ക് ശേഷം നട അടച്ചു.
- 2018 ഡിസംബര്‍ 24: ശബരിമല ദര്‍ശനത്തിന് എത്തിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക് തിരിച്ച് ഇറങ്ങേണ്ടി വന്നു. പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ആരോപണം.
- 2018 ഡിസംബര്‍ 29: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദുവിനെയും കനക ദുര്‍ഗയെയും കാണാനില്ലെന്ന് ബന്ധുക്കള്‍. തങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതാണെന്ന് കനകദുര്‍ഗയും ബിന്ദുവും
- 2018 ഡിസംബര്‍ 30: മകരവിളക്കിനായി നട വീണ്ടും തുറന്നു
Also Read കോഴിക്കോട് നഗരത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍; മുഖം മറച്ച് കല്ലും വടിയും പട്ടികയുമായി വ്യാപക ആക്രമണം - 2019 ജനുവരി 1: ശബരിമല യുവതി പ്രവേശനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും ലിംഗ നീതിക്കുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ പിന്തുണയോടെ വനിതാ മതില്‍
- 2019 ജനുവരി 2: സുപ്രിം കോടതി വിധി പ്രാവര്‍ത്തികമാക്കി കൊണ്ട് സര്‍ക്കാര്‍ പിന്തുണയോടെ പൊലീസ് സംരക്ഷണയില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി
- 2019 ജനുവരി 3: യുവതീ പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഹര്‍ത്താലും വ്യാപക അക്രമവും