| Saturday, 12th January 2019, 2:13 pm

ശബരിമലയില്‍ പോകണമെന്നുള്ള സത്രീകള്‍ പോകട്ടെ അല്ലാത്തവര്‍ പോകണ്ട: ജസ്റ്റിസ് കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതിയിലെ ഭൂരിപക്ഷ വിധിക്കൊപ്പമാണ് താനെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ശബരിമലയില്‍ പോകണമെന്നുള്ളവര്‍ പോകട്ടെയെന്നും പോകാത്തവര്‍ പോകണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദു മല്‍ഹോത്രയുടേത് അവരുടെ കാഴ്ചപ്പാടാകാമെന്നും കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകവേ അദ്ദേഹം പറഞ്ഞു.

Read Also : മുഖ്യധാരാ മാധ്യമങ്ങള്‍ വിര്‍ച്വല്‍ ആക്രമണത്തിന് ഇരയാകുന്നു: കമല്‍റാം സജീവ്

അതേസമയം ശബരിമല ക്ഷേത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് എഴുത്തുകാരി അനിതാ നായര്‍ പറഞ്ഞു.
“എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പന്‍ കാട്ടിലേക്ക് പോയത്. അതിനാല്‍ തന്നെ ഭക്തര്‍ കാട്ടിലേക്ക് പോയി കാണേണ്ടതില്ല. കടുവ സംരക്ഷണ കേന്ദ്രമായ സ്ഥലത്ത് രാത്രി കാലങ്ങളില്‍ പോലും ആളുകളെ കടത്തിവിടുന്നത് തെറ്റാണ്.”

2003-ല്‍ ലോകാരോഗ്യ സംഘടന കുഷ്ഠം നിര്‍മാര്‍ജനം ചെയ്തു എന്നു പറഞ്ഞെങ്കിലും ഇന്ന് 1,25000 കുഷ്ഠ രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിഷയത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും അനിത നായര്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more