| Monday, 4th November 2019, 10:59 am

'നിലപാടില്‍ മാറ്റമില്ല'; ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിധിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ മാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനാ ഹരജിയില്‍ മാറ്റമില്ലെന്നും അതില്‍ ഇതുവരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണെന്നും അത് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് മറികടക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ നിയമം നിര്‍മാണം നടത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സുപ്രീം കോടിതിയുടെ വിധിയെന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍. സുപ്രീം കോടതി ഇതു വരെ വിധിയുമായി ബന്ധപ്പെട്ട് മറ്റു നിലപാടുകളൊന്നും എടുത്തിട്ടില്ല. വിധി നടപ്പാക്കുന്നതിനുള്ള ഫലപ്രദമായ മറ്റു ഇടപെടലുകളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അപ്പോള്‍ അവിടുത്തെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ എടുക്കുന്നത്’. മുഖ്യമന്ത്രി പറഞ്ഞു.

‘നിയമനിര്‍മാണത്തിന് സാധ്യതയില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. ഈ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നില്ല എന്നതാണ്. എന്നാല്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം നടത്താനുള്ള അധികാരമുണ്ട്’. ചെന്നിത്തല വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല യുവതീപ്രവേശത്തെ സംബന്ധിച്ച് ചോദ്യോത്തര വേളയില്‍ ഐ.സി ബാലകൃഷ്ണന്‍ എ.പി അനില്‍കുമാര്‍ എം. വിന്‍സെന്റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.

We use cookies to give you the best possible experience. Learn more