| Monday, 13th August 2018, 6:53 pm

പമ്പയില്‍ രണ്ട് പാലവും വെള്ളത്തിനടിയില്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട തുറക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

നിയന്ത്രണം മറികടന്ന് യാത്രനടത്തരുതെന്നും ദേവസ്വംബോര്‍ഡ് പറയുന്നു. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നുവിട്ടിരിക്കുകയാണ്. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി. തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ALSO READ: ‘ആ പ്രചരണവും പൊളിഞ്ഞു’; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് ഗുജറാത്തിലെ ചിത്രങ്ങള്‍

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാല്‍ ഭക്തര്‍ തിങ്കളാഴ്ച മുതല്‍ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍.

പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറിയിട്ടുണ്ട്.

നിര്‍മാണസാമഗ്രികളടക്കമുള്ളവ ഒഴുകിപ്പോയതായി അധികൃതര്‍ പറയുന്നു. പമ്പയിലെ രണ്ട് പാലങ്ങളും വെള്ളത്തിലാണ്. ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more