| Friday, 23rd November 2018, 9:56 am

ശബരിമല സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് വി.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓച്ചിറ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് തെറ്റായിപ്പോയെന്ന് ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരന്‍. ശബരിമലവിഷയത്തില്‍ പണ്ഡിതന്മാരായ ജഡ്ജിമാര്‍ക്കും ബി.ജെ.പി. ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെറ്റുപറ്റിയതായി മുരളീധരന്‍ പറഞ്ഞു.

വിധിക്കെതിരേ വിശ്വാസികളായ സ്ത്രീകള്‍തന്നെ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റ് ബോധ്യം വന്നതെന്നും ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Read Also : കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും; ജയില്‍ മോചനം വൈകാന്‍ സാധ്യത

പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ആചാരങ്ങളെ നിയമപരമായി സമീപിക്കുന്നത് ഉചിതമല്ലെന്നും പറഞ്ഞ മുരളീധരന്‍
വിധിയില്‍ അപാകതയുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായതെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇപ്പോള്‍ പലവിധ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ മോശമായ സാഹചര്യം ശബരിമലയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more