| Sunday, 7th October 2018, 9:28 am

ശബരിമല; സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹരജി നല്‍കിയതിന് ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ് തന്ത്രി കുടുംബം.

നേരത്തെ തന്ത്രി കുടുംബത്തില്‍നിന്ന് മൂന്നുപേരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് കണ്ഠര് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ALSO READ: കുമളിയില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു

അതേസമയം സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ സമവായം എന്ന നിലയിലല്ല കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും വിധിനടപ്പാക്കുന്നതാണ് ചര്‍ച്ചാവിഷയമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more