Sabarimala women entry
നിരീശ്വരവാദികള്‍ അധികാരത്തിലിരിക്കുന്നതിന്റെ ഫലമാണ് ശബരിമലയിലെ വിധി: മുന്‍മേല്‍ശാന്തിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 09, 01:33 pm
Tuesday, 9th October 2018, 7:03 pm

പത്തനംതിട്ട: നിരീശ്വരവാദികള്‍ അധികാരത്തിലിരിക്കുന്നതിന്റെ ഫലമാണ് ശബരിമലയിലെ സുപ്രീംകോടതി വിധിയെന്ന് ശബരിമല, മാളികപ്പുറം മുന്‍മേല്‍ശാന്തിമാര്‍. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജയപ്പെട്ടെന്നും മേല്‍ശാന്തിമാര്‍ ആരോപിച്ചു.

“യു.ഡി.എഫാണ് അധികാരത്തിലിരിക്കുന്നതെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.”

നേരത്തെ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 1991 ലെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി.

ALSO READ: ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ ആരേയും അനുവദിക്കില്ല; കോടതി വിധി നടപ്പാക്കുമെന്ന് വി.എസ് സുനില്‍കുമാര്‍

മാത്രമല്ല ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ വിലക്കുന്ന വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

വിധിക്കെതിരെ സംസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

WATCH THIS VIDEO: