ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നു പോയെന്ന് വ്യാജപ്രചരണം
Sabarimala women entry
ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നു പോയെന്ന് വ്യാജപ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 4:59 pm

കോഴിക്കോട്: ശബരിമല വിധിയെ പ്രതിരോധിക്കാന്‍ പടച്ചുവിടുന്ന വ്യാജവാര്‍ത്തകളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ ശീരം തളര്‍ന്ന് പോയെന്നും ഗുരുതരാവസ്ഥയിലാണെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ശബരിമല വിധി വന്നതിന് ശേഷം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നിരവധി വ്യാജവാര്‍ത്തകളാണ് പടച്ചുവിട്ടത്. ഇതില്‍ ഏറ്റവും ഒടുവില്‍ വന്നത് നിലയ്ക്കലില്‍ അയ്യപ്പ ഭക്തയായ സ്ത്രീയെ പൊലീസ് അക്രമിച്ചു എന്നതായിരുന്നു.

അയ്യപ്പഭക്തയെ പോലും വെറുതെ വിടാത്ത പിണറായിയുടെ പൊലീസ് എന്ന തലക്കെട്ടോടെ ജനംടിവിയും സംഘപരിവാര്‍ അനുകൂലികളും സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണമാണ് നടത്തിയിരുന്നത്.

അയ്യപ്പ ഭക്തയെന്ന് പ്രചരിപ്പിച്ച സ്ത്രീ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്കയായിരുന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെ കല്ലെറിഞ്ഞത് സമരക്കാര്‍ തന്നെയായിരുന്നു.

 

നിലയ്ക്കലിലും പമ്പയിലും നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും വ്യാജവാര്‍ത്തകള്‍ അവസാനിക്കിന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.