ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ മാറ്റിവെക്കുകയാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ച് കോടതിക്ക് ഇടപെടുന്നതില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിന് ശേഷമായിരിക്കും പുന:പരിശോധന ഹരജികള്‍ പരിശോധിക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏഴ് ചോദ്യങ്ങള്‍ക്കാണ് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരം കിട്ടേണ്ടത്. ആ ചോദ്യങ്ങള്‍ ഇവയാണ്.
1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണോ മതാചാര്യന്മാര്‍ക്കാണോ ?
2. മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടുത്തണം ?
3. ഒഴിച്ചുകൂടാനാകാത്തതെന്ന് പറയുന്ന മതാചാരങ്ങള്‍ക്ക് ഭരണഘടനാപരിരക്ഷയുണ്ടോ ?
4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണ് എന്ന വ്യവസ്ഥയുടെ അര്‍ഥമെന്താണ് ?
5. സദാചാരം, ഭരണഘടനാസദാചാരം എന്നതിന്റെ കൃത്യമായ നിര്‍വചനം എന്താണ് ?
6. മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്ന അനുച്ഛേദം 25 ല്‍ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അര്‍ഥവ്യാപ്തി എന്താണ് ?
7. ഒരു മതത്തിന്റെ ആചാരങ്ങള്‍ ചോദ്യം ചെയ്ത് പൊതുതാല്‍പര്യഹര്‍ജി നല്‍കാന്‍ മറ്റു മതസ്ഥര്‍ക്ക് എത്രത്തോളം അവകാശമുണ്ട് ?