| Friday, 27th December 2019, 8:41 am

ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് തടഞ്ഞതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ശബരിമല സന്ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെ പൊലീസ് തടഞ്ഞതായാണ് പരാതി.

പൊലീസ് അകാരണമായി തടയുകയായിരുന്നുവെന്ന് ട്രാന്‍സ്‌ജെന്ററായ രഞ്ജു പറഞ്ഞു. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷം സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ സ്ത്രീപ്രവേശന വിധി നിലനില്‍ക്കും.

ഇവയുടെ തീരുമാനം വന്ന ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more