സന്നിധാനം: കുംഭമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് ക്ഷേത്രം തുറക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ സന്നിധാനം കനത്ത പൊലീസ് സുരക്ഷയിലാണ്.
മൂന്ന് എസ്.പിമാരുടെ നേതൃത്വത്തില്‍ ആണ് സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും സുരക്ഷ പൊലീസ് ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ പൊലീസ് സുരക്ഷ ഒരുക്കും.
സന്നിധാനത്ത് വി.അജിത്തിനും പമ്പയില്‍ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല. ഇവരുടെ കീഴില്‍ ആറ് ഡി.വൈ.എസ്.പിമാരും 12 സി.ഐമാരും 1375 പൊലീസുകാരെയും സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Also Read “സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല”; രാജേന്ദ്രനെതിരായ നടപടി കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് എം.എം മണി
ഇന്ന് വൈകീട്ട് 5 മണിക്ക് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങുക.
നട അടയ്ക്കുന്ന പതിനെഴാം തിയ്യതിവരെ സന്നിധാനത്ത് നിരോധനാജ്ഞയുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കുകയുള്ളു.
DoolNews Video