ശബരിമല ക്ഷേത്രത്തിന്റെ പേര് ദേവസ്വം ബോര്‍ഡ് മാറ്റി
Daily News
ശബരിമല ക്ഷേത്രത്തിന്റെ പേര് ദേവസ്വം ബോര്‍ഡ് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2016, 9:30 am

ശബരിമല ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നായിരുന്നു ഇതുവരെ ശബരിമല ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഈ പേരാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് ദേവസ്വം ബോര്‍ഡ് മാറ്റി. “ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം” എന്നതാണ് പുതിയ പേര്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശബരിമല ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നായിരുന്നു ഇതുവരെ ശബരിമല ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഈ പേരാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

പേരുമാറ്റുന്നതിനു വിശദീകരണമായി ഒരു ഐതിഹ്യവും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമല നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിശദീകരണം.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനുശേഷം നടന്ന പുനപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്നും ഉത്തരവില്‍ പറയുന്നു