| Wednesday, 24th October 2018, 2:32 pm

ശബരിമല പ്രക്ഷോഭം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പ്രവര്‍ത്തിച്ചത് ചൂണ്ടിക്കാണിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് ആണ് അപേക്ഷ നല്‍കിയത്.

ശ്രീധരന്‍ പിള്ളക്ക് പുറമെ, സിനിമ താരം കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി.

തിരുവനന്തപുരം സ്വദേശി ആയ അഭിഭാഷക ആണ് അറ്റോര്‍ണിയെ അനുമതിക്ക് ആയി സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവര്, രാമ വര്‍മ്മ എന്നിവര്‍ക്ക് എതിരെയും കോടതി അലക്ഷ്യ നടപടിക്ക് അനുമതി മറ്റൊരു യുവതിയും അറ്റോര്‍ണി ജനറലിനെ സമീപിച്ചിട്ടുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലാണ് കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.

We use cookies to give you the best possible experience. Learn more