മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി
Kerala News
മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 5:38 pm

ന്യൂദല്‍ഹി: ശബരിമലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നടത്താമെന്ന് സുപ്രീം കോടതി. നിര്‍മാണങ്ങള്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്.

ഇതിനുപുറമേ ആനധികൃതമായി നടക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുകളയേണ്ടതാണെന്നും അറ്റകുറ്റപ്പണി നടത്തി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും കോടതി ചേദിച്ചു.

READ ALSO: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണമെന്നാണ് ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു.

പ്ലാന്‍ പ്രകാരമുള്ള അറ്റകുറ്റപ്പണികള്‍ ഈ മാസം 15ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.