ശബരിമല സമരം പരാജയമെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള; നിരാഹാര സമരം നാളെ അവസാനിപ്പിക്കും
Sabarimala women entry
ശബരിമല സമരം പരാജയമെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള; നിരാഹാര സമരം നാളെ അവസാനിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th January 2019, 8:23 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

“വിശ്വാസ സംരക്ഷണത്തിനുള്ള ബി.ജെ.പിയുടെ പോരാട്ടം വിജയിച്ചില്ല. സമരം പൂര്‍ണ്ണവിജയമായിരുന്നില്ല.”

അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

ALSO READ: റഫാലില്‍ ഇനിയെങ്കിലും സത്യം പറയൂ… ഇല്ലെങ്കില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങളും പറയും: ശത്രുഘ്‌നന്‍ സിന്‍ഹ

നാളെ പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48 ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും അനാവശ്യമായി വന്ന ഹര്‍ത്താലുകളും സമരത്തിന്റ ആവേശം കുറച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കാതെ വന്നതോടെ സമരം പാര്‍ട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് പി.കെ.കൃഷ്ണദാസിനെ സമര രംഗത്തിറക്കിയത്.

WATCH THIS VIDEO: