| Wednesday, 28th November 2018, 10:59 pm

സന്നിധാനത്ത് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു; വിരിവെയ്ക്കാനും കൂട്ട നാമജപത്തിനും വിലക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലയ്ക്കല്‍: ശബരിമലയില്‍ സന്നിധാനത്ത് തുടര്‍ന്ന് വന്ന നിയന്ത്രണങ്ങളെല്ലാം ജില്ലാ ഭരണകൂടം അവസാനിപ്പിച്ചു. വിരി വയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. രാത്രി സമയത്തും പകലും വലിയ നടപ്പന്തലില്‍ ഇനി വിരിവെയ്ക്കാം.

കൂടാതെ മരാമത്ത് ഓഫീസിന്റെ താഴെഭാഗത്ത്, ബാരിക്കേഡു വച്ച് തിരിച്ചിരിക്കുന്നിടത്ത് വിരിവെക്കുന്നതിന് തടസ്സമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇക്കാര്യങ്ങള്‍ ദേവസ്വംബോര്‍ഡ് ഉച്ചഭാഷിണിയിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്.

സംഘര്‍വാസ്ഥ ഉണ്ടായാല്‍ മാത്രമേ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വാവരുനടയിലേതടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും നിയമവിരുദ്ധമായി സംഘം ചേരുന്നതിലുള്ള വിലക്ക് തുടരുമെന്നും പൊലീസ് അറിയിച്ചു.

കോടതി വിധിക്ക് അനുസൃതമായാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ശബരിമലയില്‍ ക്രമസമാധാനപാലനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. നിലവില്‍ മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ കോടതി നിയോഗിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more