തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതാക്കന്മാരെ ലോകമെമ്പാടും അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ജനഹിതവും ദൈവഹിതവും ബി.ജെ.പിക്കൊപ്പമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം വിജയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.
എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
“വിശ്വാസ സംരക്ഷണത്തിനുള്ള ബി.ജെ.പിയുടെ പോരാട്ടം വിജയിച്ചില്ല. സമരം പൂര്‍ണ്ണവിജയമായിരുന്നില്ല.”സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം ഇന്ന് പത്തരക്ക് അവസാനിപ്പിച്ചു. ശബരിമല നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
ശബരിമല സമരം പൂര്‍ണ്ണ വിജയമാണെന്ന് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കാതെ വന്നതോടെ സമരം പാര്‍ട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് അവസാനദിവസം പി.കെ.കൃഷ്ണദാസിനെ സമര രംഗത്തിറക്കിയത്.