ശബരിമലയില്‍ ഇന്നും പ്രതിഷേധം; വാവര് സ്വാമി നടയില്‍ ഒരുസംഘമാളുകള്‍ പ്രതിഷേധിക്കുന്നു
Sabarimala women entry
ശബരിമലയില്‍ ഇന്നും പ്രതിഷേധം; വാവര് സ്വാമി നടയില്‍ ഒരുസംഘമാളുകള്‍ പ്രതിഷേധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 10:23 pm

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും ഒരുസംഘമാളുകളുടെ പ്രതിഷേധം. വാവര് സ്വാമി നടയിലാണ് 22 ഓളം പേര്‍ ചേര്‍ന്ന് പ്രതിഷേധിച്ചത്.

എന്നാല്‍ പൊലീസെത്തി ഇവരെ അന്നദാനമണ്ഡപത്തിലേക്ക് മാറ്റി. നേരത്തെ വാവര് സ്വാമി നടയില്‍ വിരിവെക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.

എസ്.പിമാര്‍ സ്ഥലത്തെത്തിയാണ് ഇവരെ മാറ്റുന്നത്. ഇവിടെ നിരോധാനജ്ഞയുള്ളതിനാല്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് പൊലീസ് അനുവദിച്ചില്ല.

ഇന്നലെ അര്‍ദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പിടിയിലായവരില്‍ നേരത്തെ പൊലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 15 പേരുമുണ്ട്.

ALSO READ: ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ശ്രീധരന്‍പിള്ള

അതേസമയം ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

ALSO READ: ബി.ജെ.പിയ്‌ക്കെതിരായ മഹാസഖ്യത്തിന് എല്ലാ പ്രതിപക്ഷകക്ഷികളും നേതൃത്വം നല്‍കും: മമതാ ബാനര്‍ജി

അര്‍ദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. പിടിയിലായവരില്‍ നേരത്തെ പൊലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 15 പേരുമുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേര്‍ വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങുകയായിരുന്നു.

WATCH THIS VIDEO: