ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റ്
Kerala News
ആംബുലൻസിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 12:00 am

എറണാകുളം: ഇന്ന് രാവിലെയാണ് KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സന്‍ യാത്ര പുറപ്പെട്ടത്. കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിച്ചത്. എന്നാൽ കേരളം മുഴുവൻ കുന്നിന്റെ ജീവനാന്തയി പ്രാർത്ഥിച്ചപ്പോൾ വർഗീയ വിഷം പുറത്തുവിട്ടുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട് ഒരാൾ രംഗത്തെത്തി.

ബിനില്‍ സോമസുന്ദരം എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്റ് വരുന്നത്. ‘ജിഹാദിയുടെ വിത്ത്’ എന്നാണ് കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ വിശേഷിപ്പിച്ചത്. കുട്ടിയുടെ അച്ഛന്റേയും അമ്മയുടേയും പേര് പറഞ്ഞുകൊണ്ടാണ് ഇയാളുടെ പോസ്റ്റ്.

സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനെ തടസ്സമില്ലാതെ കടത്തിവിടണമെന്ന് പറഞ്ഞുകൊണ്ട് കേരളമാകെ ഗതാഗത സൗകര്യം ഒരുക്കിയതെന്ന് ഇയാൾ പോസ്റ്റിൽ പറയുന്നു. ‘ന്യൂനപക്ഷ വിത്താ’യതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞു.

വിവാദമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. ഇയ്യാൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് പോസ്റ്റ് കണ്ടവർ പ്രതികരിച്ചു. ശബരിമല ആചാരസംരക്ഷണ സംഘങ്ങളിൽ പ്രവർത്തിക്കുന്നയാലാണ് ബിനിൽ.

ശബരിമല ആചാരസംരക്ഷണ യജ്ഞത്തിന് താൻ ശബരിമലയിൽ പോയിരുന്നു എന്ന് പറഞ്ഞുകൊണ്ട്‌ ബിനിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളും ഇയാളുടെ പ്രൊഫൈലിൽ കാണാം. എറണാകുളം കോതമംഗലത്തുള്ള കടവൂരാണ് ഇയാളുടെ സ്വദേശം എന്ന് ഫേസ്ബുക്ക് പ്രൊഫൈലിൽ കൊടുത്തിട്ടുണ്ട്