| Wednesday, 14th November 2018, 12:56 pm

ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത് ശക്തമായ സുരക്ഷ; ഒരേസമയം 5200 പൊലീസുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുദവിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്ത് അക്രമങ്ങള്‍ നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കുന്നത് ശക്തമായ പൊലീസ് സുരക്ഷ.

മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുമ്പോള്‍ ഒരേസമയം 5200 പൊലീസുകാരേയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്റെ നിയന്ത്രണത്തില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.


അര്‍ദ്ധ നഗ്നനായി തലകീഴേ ടൊവിനോ; വൈറലായി ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ


ആര്‍.എസ്.എസുകാരെ നിയന്ത്രിക്കാനായി വത്സന്‍ തില്ലങ്കേരിയ്ക്ക് മെഗാഫോണ്‍ നല്‍കിയ പൊലീസ് നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കുവാനുള്ള നടപടികളാണ് പൊലീസ് മണ്ഡലകാലത്ത് കൈക്കൊള്ളുക.

വിശദമായി പൊലീസ് പദ്ധതിയാണ് ശബരിമല മണ്ഡലകാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. നാലു ഘട്ടങ്ങളായിട്ടായിരിക്കും പൊലീസ് വിന്യാസം. ആദ്യ മൂന്നു ഘട്ടങ്ങളില്‍ 4500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും.

മകരവിളക്കിന് 5000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തില്‍ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തി. 1500 വനിത പൊലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. സന്നിധാനത്ത് വനിതാ ഉദ്യോഗസ്ഥരുടെ വിന്യാസം സന്ദര്‍ഭം പരിശോധിച്ച ശേഷമായിരിക്കും.

പമ്പയിലും സന്നിധാനത്തും സുരക്ഷ ചുമതല ഐജിമാര്‍ക്കാണ്. ഐ.ജി വിജയ് സാക്കറെയ്ക്കാണ് സന്നിധാനത്തെ ചുമതല. ഐ.ജി അശോക് യാദവിന് പമ്പയിലും ചുമതല നല്‍കി.

എ.ഡി.ജി.പി അനില്‍ കാന്ത്, അനന്തകൃഷണന്‍ എന്നിവര്‍ക്കാണ് മേല്‍നോട്ടചുമതല. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ട് എസ്.പിമാര്‍ വീതമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്.പിമാരെ നിയോഗിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്കുള്ള പ്രവേശനം നാളെ രാത്രി എട്ട് മണിക്ക് ശേഷം മാത്രമാണ്.

ഈ മാസം 16 മുതല്‍ കാല്‍നടയായി പോകുന്ന ഭക്തന്‍മാര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പ്രവേശനം അനുവദിക്കും.

We use cookies to give you the best possible experience. Learn more