ശബരിമല യുദ്ധക്കളമാക്കിയതില്‍ ഹരജി നല്‍കിയവര്‍ക്കും പങ്ക്; പൊലീസ് നടപടികളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
Sabarimala women entry
ശബരിമല യുദ്ധക്കളമാക്കിയതില്‍ ഹരജി നല്‍കിയവര്‍ക്കും പങ്ക്; പൊലീസ് നടപടികളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 4:25 pm

കൊച്ചി: ശബരിമല യുദ്ധക്കളമാക്കിയതില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹരജി നല്‍കിയവര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി. ശബരിമലയിലെ പൊലീസ് നടപടികളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

എല്ലാവര്‍ക്കും അജണ്ടയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയക്കാരുടേയും സമരക്കാരുടേയും കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും വ്യക്തമാക്കി.

ശബരിമലയിലെ അറസ്റ്റല്ലാ പരിഗണനാവിഷയമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ALSO READ: പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണം, കൊല്ലണം, കത്തിക്കണം; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ കലാപാഹ്വാനം

അതേസമയം സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരാണെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്ത് ആളുകളെ എത്തിക്കാന്‍ ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലര്‍ എ.ജി കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചത്.

നേരത്തെ പൊലീസിന്റെ സന്നിധാനത്തെ ഇടപെടല്‍ അതിരു കടക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി എ.ജിയോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും വിശ്വാസികള്‍ക്ക് ശബരിമലയില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി എ.ജി അറിയിച്ചു.

മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു.

ALSO READ: സംഘപരിവാറിന്റെ പ്രചരണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി രേഷ്മ നിശാന്ത്

സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. മാത്രമല്ല വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കാരണങ്ങള്‍ എന്തൊക്കെ, ഓരോ നിലപാടുകള്‍ സ്വീകരിച്ചത് ആരൊക്കെ, ഉദ്യോഗസഥരുടെ ശബരിമലയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത്, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ മുന്‍ പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കണം. സന്നിധാനത്ത് ഒരേസമയം എത്രപേര്‍ക്ക് എവിടെയൊക്കെ തങ്ങാന്‍ സാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കണം.

WATCH THIS VIDEO: