|

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എരുമേലി: എരുമേലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി മാരുതി ഹരിഹരന്‍ (40) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ശബരിമല പാതയിലെ അട്ടിവളവിലാണ് അപകടമുണ്ടായത്.

updating..

Content Highlight: Sabarimala pilgrims’ bus overturns in Erumeli; one dead

Video Stories