പത്തനംതിട്ട: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന് പന്തളം കൊട്ടാരം അറിയിച്ചു.
തന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന് അറിയിക്കും.
നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തിനുശേഷമായിരിക്കും ചര്‍ച്ച. വൈകീട്ട് മൂന്നരയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ സര്‍ക്കാര്‍ പന്തളം കൊട്ടാരത്തേയും തന്ത്രിയേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ഇരുവരും പിന്‍മാറിയിരുന്നു.
അതേസമയം നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്. മുന്നണിയ്ക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പങ്കെടുക്കാണമെന്ന നിലാപാടില്‍ യു.ഡി.എഫ് എത്തിയതായാണ് റിപ്പോര്‍ട്ട്.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍ ഘടകകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെടും.
സര്‍വകകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍.ഡി.എ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: