| Tuesday, 20th November 2018, 1:33 pm

ശബരിമല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് പൊലീസിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലയ്ക്കല്‍: ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട തീര്‍ത്ഥാടകര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായവര്‍ക്ക് ശബരിമലയില്‍ നോട്ടീസ്. ആറു മണിക്കൂറിനുള്ളില്‍ ശബരിമല ദര്‍ശനം നടത്തി തിരിച്ചിറങ്ങണമെന്നാണ് നിര്‍ദേശം. സാധാരണ ഭക്തര്‍ക്കായി നിര്‍ദേശമൊന്നുമില്ല. നോട്ടീസില്‍ ഇക്കാര്യം കൃത്യമായി പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെയടക്കമാണ് നോട്ടീസ്. നേരത്തെ ശശികലയടക്കമുള്ളവര്‍ക്ക് നല്‍കിയ അതേ സത്യവാങ്മൂലമാണ് പൊലീസ് നല്‍കുന്നത്.

കൃത്യമായി സമയം ഇത്തരക്കാര്‍ക്ക് പൊലീസ് നിര്‍ദേശിച്ച് നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനാ യജ്ഞങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. നിലയ്ക്കലില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കാണ് നോട്ടീസ്.

We use cookies to give you the best possible experience. Learn more