| Tuesday, 20th November 2018, 4:53 pm

കോണ്‍ഗ്രസും ബി.ജെ.പിയും സമരത്തില്‍നിന്ന് പിന്മാറണം; ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്നും വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയും കോണ്‍ഗ്രസും സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ്.

എസ്.പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: ശബരിമല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് പൊലീസിന്റെ നോട്ടീസ്

സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ യു.ഡി.എഫ് സംഘം ഇന്ന് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. രാവിലെ നിലക്കലിലെത്തിയ യു.ഡി.എഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

ഗുണ്ടാരാജാണ് ശബരിമലയില്‍ നടപ്പിലാക്കുന്നതെന്നും നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിരോധനാജ്ഞ യു.ഡി.എഫ് ലംഘിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി. സന്നിധാനത്തേക്ക് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1400 ക്ഷേത്രങ്ങള്‍ തകരുമെന്നും ചെന്നിത്തല പമ്പയില്‍ പറഞ്ഞു.

ALSO READ: നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം, വിലക്കില്ലെന്ന് യു.ഡി.എഫ് നേതാക്കളോട് എസ്.പി യതീ്ഷ് ചന്ദ്ര; 144 പിന്‍വലിക്കാതെ പോകില്ലെന്ന് നേതാക്കള്‍; നിലയ്ക്കലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി നേതാക്കള്‍

ഗവര്‍ണറെ കണ്ട് ശബരിമലയിലെ സ്ഥിതി വിവരിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബഹനാന്‍, എം.കെ മുനീര്‍, പി.ജെ ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ എന്നിവരും പ്രവര്‍ത്തകരുമാണ് പമ്പയിലെത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more