സന്നിധാനം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി. ശബരിമല തന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ രംഗത്തെത്തിയത്.
നിരന്തരം വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് മന്ത്രി നടത്തുന്നതെന്നും നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണുള്ളതെന്നും മേല്‍ശാന്തി പറഞ്ഞു. ഇത് തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും മേല്‍ശാന്തി പറഞ്ഞു.
തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. ശബരിമല നട അടച്ചിടുമെന്ന പ്രസ്താവന നടത്തിയ തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയ സംഭവത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
“ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ല. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്” എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
DoolNews Video