Advertisement
D' Election 2019
തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കും: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 30, 10:54 am
Saturday, 30th March 2019, 4:24 pm

ഗാന്ധിനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശനം പ്രചരണായുധമാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗാന്ധിനഗറില്‍ മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുറച്ച് സീറ്റുകള്‍ ബി.ജെ.പിക്ക്‌ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ALSO READ: സോളാപൂരില്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എം പിന്തുണ

“മികച്ച മത്സരമാണ് ബി.ജെ.പി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് ബി.ജെ.പി വെച്ചു പുലര്‍ത്തുന്നത്. കുറച്ച് സീറ്റുകള്‍ ബി.ജെ.പിക്ക് ലഭക്കും.”

അതേസമയം ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന അമിത് ഷാ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ALSO READ: ഗോരഖ്പൂരിലും കാണ്‍പൂരിലും എസ്.പി സ്ഥാനാര്‍ത്ഥികളായി നിഷാദ് സമുദായംഗങ്ങള്‍; നടപടി നിഷാദ് പാര്‍ട്ടിയുടെ നീക്കം തടയാന്‍

നേരത്തെ ശബരിമല അടക്കമുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: