ഇഷ്ടമുള്ളവര്‍ ശബരിമലയിലെത്തും; എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍
Kerala News
ഇഷ്ടമുള്ളവര്‍ ശബരിമലയിലെത്തും; എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 10:55 am

തിരുവനന്തപുരം: ഇഷ്ടമുള്ളവര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ഇവര്‍ക്കായി എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍.

ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കാനും ആരാധന നടത്താനും ഉള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. അത് നമ്മുടെ ഭരണഘടന അനുവദിക്കുന്നതാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പില്‍ വരുത്തുക സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ശബരമലയില്‍ കയറാനായി എത്തുന്ന സ്ത്രീകള്‍ക്കുള്ള എല്ലാ സംരക്ഷണവും ഒരുക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.


ബെംഗളൂരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു


എന്നാല്‍ സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം കൂടി നല്‍കുന്നുവെന്നും നട തുറക്കുന്ന 18 ന് വിശ്വാസികളുടെ നിലപാടിനൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി അറിയിച്ചു.

എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. 17ന് നിലയ്ക്കലിലും എരുമേലിയിലും സ്ത്രീപ്രവേശനത്തിനെതിരെ നാമജപം നടത്തുമെന്ന് ഹിന്ദുസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

നിലയ്ക്കലില്‍ പര്‍ണശാല കെട്ടിയുള്ള സമരം തുടരുകയാണ്. 50 കഴിഞ്ഞ സ്ത്രീകളെ മലയിലെത്തിച്ച് യുവതികളെ തടയുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.