|

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്കില്ലെന്ന് എന്‍.എസ്.എസ്: തീരുമാനം പിന്നീടെന്ന് എസ്.എന്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍.എസ്.എസ്. എന്നാല്‍ കോര്‍കമ്മിറ്റിക്ക് ശേഷം തീരുമാനം പറയാമെന്ന നിലപാടിലാണ് എസ്.എന്‍.ഡ.ിപി.

യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇപ്പോള്‍ സ്വീകരച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എന്‍.എസ്.എസ് ആണ് യുവതീപ്രവേശന പ്രശ്‌നത്തില്‍ ആചാരങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയും സ്വന്തം നിലയ്ക്ക് കക്ഷിചേരുകയും ചെയ്തത്.

Read Also : ശബരിമല; ശശികലയെ അറസ്റ്റുചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ന് വൈകുന്നേരമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്.

അതിനാലാണ് എന്‍.എസ്.എസും എസ്.എന്‍.ഡിപിയും അടക്കമുള്ളവരെ ക്ഷണിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കല്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ എന്‍.എസ്.എസിന്റെ പിന്മാറ്റം സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. ഇതോടെ എസ്.എന്‍.ഡിപി എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമായി