| Friday, 26th October 2018, 7:01 pm

ശബരിമലയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.ഐ.എം; ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. ഇന്ന് നടന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി.

ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സെക്രട്ടറിയേറ്റ് നിലപാട്. നിലവിലെ പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ഇടതുമുന്നണി സംഘടിപ്പിക്കുന്ന ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. കൂടാതെ കാല്‍നടജാഥകളില്‍ മന്ത്രിമാരും സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുക്കും.

ALSO READ: കലാപത്തിന് ആഹ്വാനം ചെയ്തു; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

സര്‍ക്കാര്‍ നിലപാടും സുപ്രീംകോടതി വിധിയും ബോധ്യപ്പെടുത്താന്‍ സി.പി.ഐ.എം മുന്നിട്ടിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാഷ്ട്രീയവിശദീകരണയോഗങ്ങള്‍ക്ക് പുറമെ ഗൃഹസന്ദര്‍ശനവും സി.പി.ഐ.എം തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇതിനോടകം രാഷ്ട്രീയവിശദീകരണയോഗങ്ങള്‍ ഇടതുമുന്നണി സംഘടിപ്പിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more