Kerala News
ശബരിമല വിഷയമാക്കാതെ നോക്കാന്‍ സി.പി.ഐ.എം ശ്രമം; അഭിപ്രായം പറഞ്ഞ് വിഷയമാക്കി ശങ്കര്‍ റൈ, പിടിച്ചു കയറാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 09:54 am
Thursday, 3rd October 2019, 3:24 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്കേറ്റ ദയനീയ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തിയത് ശബരിമല വിഷയം ആയിരുന്നു. അത് കൊണ്ട് തന്നെ വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയമായി വരുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഇടതുമുന്നണിയുടേയും സി.പി.ഐ.എമ്മിന്റെയും ശ്രമം. പാലാ തെരഞ്ഞെടുപ്പില്‍ അക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ശബരിമല വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കാനാകില്ലെന്നായിരുന്നു ശങ്കര്‍ റൈയുടെ പ്രതികരണം. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്നും ശങ്കര്‍ റൈ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശങ്കര്‍ റൈയുടെ വാക്കുകളോട് പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധമായൊന്നും ശങ്കര്‍ റൈ പറഞ്ഞിട്ടില്ല. ശബരിമല ചര്‍ച്ചാവിഷയമാകില്ലെന്നും അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണോ സുപ്രീം കോടതി പുന: പരിശോധന നടത്താന്‍ പോകുന്നത് എന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും വിഷയത്തില്‍ പ്രതികരിച്ചതോടെ ശബരിമല വിഷയം സജീവമാക്കാനാണ് കോണ്‍ഗ്രസ്, ബി.ജെ.പി ശ്രമം. ശങ്കര്‍ റൈയുടേയും കോടിയേരിയുടെയും വാക്കുകളെ മുന്‍ നിര്‍ത്തി തുടരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തണമെന്നാണ് ബി.ജെ.പി നിര്‍ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ