മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയില്‍ ആദ്യ ദിനം ലഭിച്ച വരുമാനം 3.32 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വരുമാനത്തില്‍ വന്‍കുതിപ്പാണ് ആദ്യ ദിവസം തന്നെ ഉണ്ടായത്.
കഴിഞ്ഞ വൃശ്ചികം ഒന്നിന് ലഭിച്ചതിനേക്കാള്‍ 1.28 കോടി രൂപയാണ് ഇക്കുറി അധികം നേടിയത്. നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വര്‍ധനവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് എന്‍. വാസു പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷം യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.