|

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിക്കും സര്‍ക്കാരിനും 'നല്ല ബുദ്ധി' തോന്നാന്‍ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിക്കും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും നല്ല ബുദ്ധി വരുത്താന്‍ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണ്, ക്ഷേത്രത്തിന്റെ ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും ആചാര്യസംഘം പറഞ്ഞു. വിശ്വസികളുടെ ഭാഗത്ത് നിന്നാണ് ഇത്തരം നീക്കമെങ്കിലും തടയുമെന്നും ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്നും സംഘം വ്യക്തമാക്കി.

Also Read  സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്ന് മംഗളത്തിന്റ വ്യാജ വാര്‍ത്ത; മംഗളം പിന്‍വലിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് സംഘപരിവാര്‍

രാജ്യത്ത് ആകമാനമുള്ള ക്ഷേത്രങ്ങളുടെ ആരാധനയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാരും ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിച്ചു.

സര്‍ക്കാരിന്റെയും കോടതിയുടെയും ഇത്തരം പിടിവാശികള്‍ മാറി നല്ല ബുദ്ധിയുണ്ടാകാന്‍ വേണ്ടി തുടര്‍ച്ചയായി പന്ത്രണ്ട് ദിവസം ഗണപതി ഹോമം നടത്താനാണ് തീരുമാനമെന്നും സംഘം അറിയിച്ചു.
Doolnews video